വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 12 ലക്ഷം: സുമനസുകളുടെ കാരുണ്യം കാത്ത് വണ്ടിപ്പെരിയാര്‍ സ്വദേശിനി ശശികല

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 12 ലക്ഷം: സുമനസുകളുടെ കാരുണ്യം കാത്ത് വണ്ടിപ്പെരിയാര്‍ സ്വദേശിനി ശശികല

Nov 5, 2026 - 12:40
 0
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 12 ലക്ഷം: സുമനസുകളുടെ കാരുണ്യം കാത്ത് വണ്ടിപ്പെരിയാര്‍ സ്വദേശിനി ശശികല
This is the title of the web page

ഇടുക്കി: വീട്ടമ്മയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളോട് സഹായം അഭ്യര്‍ഥിച്ച് നിര്‍ധന കുടുംബം. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ശശികല(36)യാണ് ആറുവര്‍ഷത്തിലേറെയായി ചികിത്സയില്‍ കഴിയുന്നത്. അമ്മ മുത്തുലക്ഷ്മി വൃക്ക നല്‍കാന്‍ തയാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി 12 ലക്ഷം രൂപ ആവശ്യമാണ്. 2020ല്‍ മുക്കില്‍നിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്. ആഴ്ചയില്‍ മൂന്നുവീതം ഡയാലിസിസിന് വിധേയയാകണം. ഇതുവരെ 950ലേറെ ഡയാലിസിസ് നടത്തി. ഒരുഡയാലിസിസിന് 1600 രൂപ ചെലവാകും. ഇതിനിടെ കോവിഡ് ബാധിക്കുകയും ഒരുവര്‍ഷം മുമ്പ് ഹൃദയാഘാതമുണ്ടാകുകയുംചെയ്തു.
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ 15ന് അഡ്മിറ്റാകണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ കൂലിപ്പണി ചെയ്യുന്ന ഭര്‍ത്താവിന്റെ വരുമാനത്തിലാണ് ചികിത്സയും വീട്ടുചെലവുകളും നടത്തിവരുന്നത്. കുമളിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന സഹോദരനൊപ്പമാണ് ശശികലയും നാലാംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ പ്രകൃതിയും കഴിയുന്നത്. ശശികലയുടെ പേരില്‍ എസ്ബിഐ പീരുമേട് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 30090933118. ഐഎഫ്എസ് കോഡ്: എസ്ബിഐഎന്‍ 0070109. ഗൂഗിള്‍ പേ നമ്പര്‍: 6238234152.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow