ബോണ്ടയില്‍ ചത്ത പാറ്റ: അണക്കരയിലെ ഭക്ഷണശാല പൂട്ടിച്ചു
ബോണ്ടയില്‍ ചത്ത പാറ്റ: അണക്കരയിലെ ഭക്ഷണശാല പൂട്ടിച്ചു
ഇടുക്കി: ബോണ്ടയില്‍ ചത്ത പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തി ഭക്ഷണശാല പൂട്ടിച്ചു. അണക്കരയിലെ ഡ്രാമ കഫേ എന്ന സ്ഥാപനമാണ് വൃത്തിഹീനമായ അന്തരീക്ഷ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായതോടെ പൂട്ടാന്‍ നിര്‍ദേശിച്ചത്. കഴിഞ്ഞദിവസം അണക്കര സ്വദേശി ഇവിടെനിന്നുവാങ്ങിയ ബോണ്ടയില്‍ ചത്ത പാറ്റയെ കണ്ടെത്തിയിരുന്നു. ഇക്കാര്യം കടയുടമയെ അറിയിച്ചപ്പോള്‍ മോശമായി പെരുമാറിയതായും ആക്ഷേപമുണ്ട്. തുടര്‍ന്ന് ഇദ്ദേഹം ചക്കുപള്ളം പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും പീരുമേട് ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതര്‍ക്കും പഞ്ചായത്തിനും പരാതി നല്‍കി. ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരുംചേര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഥാപനം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് പൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു. കടയില്‍ ശുചിത്വം ഉറപ്പാക്കിയശേഷം അപേക്ഷ നല്‍കാന്‍ കടയുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
What's Your Reaction?