വെള്ളയാംകുടി കാണക്കാലിപ്പടിയില്‍ ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ നടപടിയില്ല: വാഹനയാത്രികര്‍ക്ക് ദുരിതം
വെള്ളയാംകുടി കാണക്കാലിപ്പടിയില്‍ ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ നടപടിയില്ല: വാഹനയാത്രികര്‍ക്ക് ദുരിതം
ഇടുക്കി: വെള്ളയാംകുടി കാണക്കാലിപ്പടിക്കുസമീപം ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്‍കൂന നീക്കാന്‍ നടപടിയില്ല. കനത്തമഴയെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് വളവിലെ തിട്ടയില്‍നിന്ന് വന്‍തോതില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. വാഹനഗതാഗതം പുനസ്ഥാപിച്ചെങ്കിലും റോഡരികില്‍ കൂടിക്കിടക്കുന്ന മണ്ണും കല്ലും കടപുഴകിവീണ മരവും നീക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല.
ജില്ലയിലെ തിരക്കേറിയ പാതകളിലൊന്നാണിത്. അപകടസാധ്യത മേഖലയായ കാണക്കാലിപ്പടിയിലെ വളവില്‍ കൂടിക്കിടക്കുന്ന മണ്ണ് നീക്കിയാല്‍ മാത്രമേ ഗതാഗതം സുഗമമാകൂ.
റോഡിന്റെ അടിവശത്ത് ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കാലവര്‍ഷം ശക്തമായി തുടരുന്നതിനാല്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. അടിയന്തരമായി മണ്ണും കല്ലും നീക്കണമെന്നാണ് ആവശ്യം.
What's Your Reaction?