റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ കുടുംബസംഗമവും വുമണ്‍സ് ക്ലബ് ഉദ്ഘാടനവും
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ കുടുംബസംഗമവും വുമണ്‍സ് ക്ലബ് ഉദ്ഘാടനവും

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ കുടുംബസംഗമവും വുമണ്‍സ് ക്ലബ് ഉദ്ഘാടനവും നടത്തി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ക്ലബ്ബും കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു. കുന്നോളം പൊന്നോണം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് മനോജ് അഗസ്റ്റിന്‍ അധ്യക്ഷനായി. അംഗങ്ങള്‍ക്കായി വടംവലി ഉള്‍പ്പെടെ വിവിധ മത്സരങ്ങളും നടത്തി. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ജേക്കബ് കല്ലറയ്ക്കല്‍ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ക്ലബ് സെക്രട്ടറി പ്രദീപ് എസ് മണി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ രാജേഷ് നാരായണന്‍, അഭിലാഷ്, വുമണ്‍സ് ക്ലബ് പ്രസിഡന്റ് ലിസി മനോജ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
What's Your Reaction?






