കട്ടപ്പന കൃഷിഭവന്റെ നഗരസഭാ തല ഫലവൃക്ഷ തൈനടീല്‍ ഉദ്ഘാടനം
കട്ടപ്പന കൃഷിഭവന്റെ നഗരസഭാ തല ഫലവൃക്ഷ തൈനടീല്‍ ഉദ്ഘാടനം

ഇടുക്കി: പരിസ്ഥിതിദിനത്തിന്റെ ഭാഗമായി കട്ടപ്പന കൃഷിഭവന്റെ നഗരസഭാ തല ഫലവൃക്ഷ തൈനടീല്‍, വിദ്യാലയങ്ങളിലെ പച്ചക്കറി കൃഷി എന്നീ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. കട്ടപ്പന വള്ളക്കടവ് സ്‌നേഹസദന്‍ സ്പെഷ്യല്‍ സ്‌കൂളില്‍ വച്ചാണ് 'നമ്മുടെ മണ്ണ് നമ്മുടെ ഭാവി' എന്ന മുദ്രവാക്യം മുന്‍ നിറുത്തി വരും തലമുറ പരിസ്ഥിതിയുമായി കൂടുതല്‍ അടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി ദിനം ആചരിച്ചത്. വെള്ളയാംകുടി അസീസി സ്പെഷ്യല്‍ സ്‌കൂള്‍, സെന്റ് ജെറോംസ് സ്‌കൂള്‍, മുനിസിപ്പാലിറ്റിയിലെ മഴമറകള്‍ എന്നിവിടങ്ങളിലും പച്ചക്കറി തൈകള്‍ ലഭ്യമാക്കിയിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ മായാ ബിജു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സോണിയ ജയ് ബി, കൃഷി ഓഫീസര്‍ ആഗ്‌നസ് ജോസ്, കൃഷി അസിസ്റ്റന്റ് ലിന്‍ജോ, സ്‌നേഹസദനിലെ കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






