പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം
പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം

ഇടുക്കി: പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനാചരണ പരിപാടി സംഘടിപ്പിച്ചു. കൊന്നത്തടി കൃഷി ഓഫീസര്‍ ബിജു കെ ഡി വൃക്ഷത്തൈകള്‍ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.സ്‌കൂളിലെ വിവിധ വിദ്യാര്‍ഥി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനോയ് ചെമ്മരപ്പള്ളിയില്‍, സ്റ്റാഫ് സെക്രട്ടറി സജി ആന്റണി, പിടിഎ പ്രസിഡന്റ് ഷാജി കെ എം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






