സൗജന്യ ദന്ത രോഗനിര്‍ണയ ക്യാമ്പ് എഴുകുംവയലില്‍
സൗജന്യ ദന്ത രോഗനിര്‍ണയ ക്യാമ്പ് എഴുകുംവയലില്‍

ഇടുക്കി: കോട്ടയം ഡെന്റല്‍ മെഡിക്കല്‍ കോളേജിന്റെയും എഴുകും വയല്‍ സായം പ്രഭ ഹോമിന്റെയും, നെടുങ്കണ്ടം പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ദന്ത രോഗനിര്‍ണയ ക്യാമ്പും, ചികിത്സയും രണ്ട് ദിവസങ്ങളിലായി നടന്നുവരുന്നു. ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ക്യാമ്പ് നടക്കും. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സായം പ്രഭ പ്രസിഡന്റ് കെ സി ജോസഫ് കളത്തിക്കുന്നേല്‍, സെക്രട്ടറി എന്‍ എം എം പൗലോസ്, പഞ്ചായത്തംഗം പ്രീമി ലാലിച്ചന്‍, മുന്‍ പഞ്ചായത്തംഗം ജോണി പുതിയപറമ്പില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരായ പ്രൊഫ. ബിന്ദു, പ്രൊഫ.ബിനു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






