ചിന്നക്കനാലിലെ ആര്‍ആര്‍ടിക്ക് കാട്ടാനയെ തുരത്താന്‍ സംവിധാനങ്ങളില്ല: പടക്കം എത്തിച്ചുനല്‍കി കര്‍ഷകന്‍
ചിന്നക്കനാലിലെ ആര്‍ആര്‍ടിക്ക് കാട്ടാനയെ തുരത്താന്‍ സംവിധാനങ്ങളില്ല: പടക്കം എത്തിച്ചുനല്‍കി കര്‍ഷകന്‍

ഇടുക്കി: ആനയെ തുരത്താന്‍ യാതൊരു സംവിധാനവുമില്ലാത്ത സ്പെഷ്യല്‍ ആര്‍ആര്‍ടിക്ക് കര്‍ഷകന്‍ പടക്കം എത്തിച്ചുനല്‍കി. ഇടുക്കി ചിന്നക്കനാലിലെ പുതിയ ആര്‍ആര്‍ടി യൂണിറ്റിന്, പ്രദേശവാസിയായ സെമ്പകരാജ് തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന 15,000 രൂപയുടെ കരിമരുന്ന് ഉല്‍പ്പന്നങ്ങള്‍ കൈമാറി. ചിന്നക്കനാലിലെ കാട്ടാനകളെ തുരത്താന്‍ കഴിഞ്ഞദിവസമാണ് സേനയെ നിയോഗിച്ചത്. 24 മണിക്കൂര്‍ ഇവരുടെ സേവനം മേഖലയില്‍ ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ കാട്ടിലേക്ക് തുരത്താന്‍ ഇവരുടെ പക്കല്‍ സംവിധാനങ്ങളൊന്നുമില്ല. വിവരമറിഞ്ഞ സെമ്പകരാജ് ശിവകാശിയില്‍ നിന്ന് പടക്കം ഉള്‍പ്പെടെയുള്ള കരിമരുന്ന് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുനല്‍കുകയായിരുന്നു.
What's Your Reaction?






