കട്ടപ്പന ഇരട്ടക്കൊലപാതകം പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു: നിതീഷുമായി കട്ടപ്പനയില്‍ തെളിവെടുപ്പ്
കട്ടപ്പന ഇരട്ടക്കൊലപാതകം പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു: നിതീഷുമായി കട്ടപ്പനയില്‍ തെളിവെടുപ്പ്

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ നിതീഷു(31) മായി അന്വേഷണസംഘം കട്ടപ്പനയില്‍ തെളിവെടുപ്പ് നടത്തി. സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ബ്രാഞ്ചില്‍ എത്തിച്ചു. ഇയാള്‍ നശിപ്പിച്ചുകളഞ്ഞ മൊബൈല്‍ നമ്പരിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനാണ് ഇവിടെ കൊണ്ടുവന്നത്. രണ്ടാം പ്രതി വിഷ്ണുവിനെയും മൂന്നുദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നിതീഷിന്റെ ഇ മെയില്‍ വിവരങ്ങളും ഫോണ്‍ വിളികള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നതിനാണ് സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നത്. 6ന് ഇരുവരുടെയും കസ്റ്റഡി കാലാവധി അവസാനിക്കും.
What's Your Reaction?






