പീരുമേട് കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റിനെ സിപിഎം പ്രവർത്തകർ മർദ്ധിച്ചതായി പരാതി
പീരുമേട് കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റിനെ സിപിഎം പ്രവർത്തകർ മർദ്ധിച്ചതായി പരാതി

ഇടുക്കി: പട്ടുമുടിയിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് അനുമതി വാങ്ങാതെ അനധികൃതമായി പാറപൊട്ടിച്ച് ആറ്റുപുറംപോക്ക് കൈയേറി നിർമ്മാണം നടത്തുന്നത് ചോദ്യം ചെയ്ത കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റിനെ സിപിഎം പ്രവർത്തകർ മർദ്ധിച്ചതായി പരാതി.അനധികൃത നിർമ്മാണം നടക്കുന്നത് ഫോട്ടോ എടുത്തതിനാണ് വേലു സ്വാമിയെ മർദ്ധിച്ചത്. ഇയാൾ വണ്ടിപ്പെരിയാർ സിഎച്ച്സിയിൽ ചികിൽസതേടി . അനധികൃത നിർമ്മാണവും അനുവദനീയമല്ലാത്ത തൊഴിലുറപ്പ് ജോലിയും ചോദ്യം ചെയ്ത തന്നെ മറ്റൊരിടത്ത് വിളിച്ചു വരുത്തി ഒരു സഘം ഗുണ്ടകൾ ഓട്ടോയിൽ വച്ച്
ആക്രമിക്കുകയായിരുന്നുവെന്ന് വേലുസ്വാമി പറഞ്ഞു. വേലു സ്വാമിയെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മനോജ് രാജൻ, ഷാൻ അരുവിപ്ലാക്കൽ തുടങ്ങിയർ സന്ദർശിച്ചു
What's Your Reaction?






