വണ്ടിപ്പെരിയാറിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി യൂഡിഎഫ് നേതൃത്വയോഗവും, പ്രകടനവും സഘടിപ്പിച്ചു
വണ്ടിപ്പെരിയാറിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി യൂഡിഎഫ് നേതൃത്വയോഗവും, പ്രകടനവും സഘടിപ്പിച്ചു

ഇടുക്കി: പാർലമെൻ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യൂഡിഎഫ് വണ്ടിപ്പെരിയാർ മണ്ഡലം തല നേതൃത്വയോഗവും, പ്രകടനവും , പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധ യോഗവും നടന്നു. നേതൃത്വയോഗം സംസ്ഥാന നിർവ്വാഹകസമിതിയംഗം ആൻ്റണി ആലഞ്ചേരി ഉദ്ഘכടനം ചെയ്തു. വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മണ്ഡലം ചെയർമാൻ ടി എച്ച് അബ്ദുൾ സമദ് അധ്യക്ഷനായി. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി .
ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷാജി പൈനാടത്ത്, അഡ്വ. സിറിയക്ക് തോമസ്, പി എ അബ്ദുൾ റഷീദ്, ആർ.ഗണേശൻ, നേതാക്കളായ പി ആർ അയ്യപ്പൻ, റോബിൻ കാരയ്ക്കാട്ട്,പി ടി വർഗ്ഗീസ് ,രാജൻ കൊഴുവൻമാക്കൽ, എം ഉദയ സൂര്യൻ, കെ എ സിദ്ദിഖ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. തുടർന്ന് അഡ്വ. ഡീൻ കുര്യാക്കോസിന് അഭിവാദ്യമർപ്പിച്ച് വണ്ടിപ്പെരിയാർ ടൗണിൻ പ്രകടനവും നടത്തി.
പ്രകടനത്തിനുശേഷം വണ്ടിപ്പെരിയാർ ടൗണിൽ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധയോഗവും സംഘടിപ്പിച്ചു .ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സിറിയക്ക് തോമസ് യോഗം ഉദ്ഘכടനം ചെയ്തു. നിരവധി പ്രവർത്തകർ പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.
What's Your Reaction?






