സിപിഐ എം കാല്‍നട പ്രചരണ ജാഥയ്ക്ക് പീരുമേട്ടില്‍ തുടക്കം
സിപിഐ എം കാല്‍നട പ്രചരണ ജാഥയ്ക്ക് പീരുമേട്ടില്‍ തുടക്കം

ഇടുക്കി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ സിപിഐ എം നടത്തുന്ന കട്ടപ്പന ഹെഡ് പോസ്റ്റോഫീസ് ഉപരോധ സമരത്തിന് മുന്നോടിയായുള്ള കാല്‍നട പ്രചരണ ജാഥയ്ക്ക് തുടക്കമായി. 20 മുതല്‍ 23 വരെയാണ് പ്രചരണ ജാഥ പീരുമേടിന്റെ വിവിധ മേഖലകളില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു ജാഥാ ക്യാപ്റ്റനായ ജാഥ കുമളി വെള്ളാരംകുന്നില്‍ നിന്ന് ആരംഭിച്ച് മുരിക്കടി, ഒന്നാം മൈല്‍, കുമളി ടൗണ്‍, ചോറ്റുപാറ, 62-ാം മൈല്‍ വാളാര്‍ഡി തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി മ്ലാമലയില്‍ സമാപിച്ചു. തുടര്‍ന്ന് രണ്ടാം ദിവസം വള്ളക്കടവില്‍ നിന്ന് ആരംഭിച്ച് കറുപ്പുപാലം കക്കികവല, പെരിയാര്‍ ടൗണ്‍, മഞ്ചുമല, അരണക്കല്ലില്‍ സമാപിക്കും. സമാപനദിവസം പീരുമേട് പള്ളിക്കുന്നില്‍ നിന്ന് ആരംഭിച്ച് പാമ്പനാറില്‍ സമാപിക്കും. വാളാര്‍ഡിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ ജാഥ ക്യാപ്റ്റന്‍ എസ് സാബുവിന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തില്‍ പിടിടി യൂണിയന്‍ ജനറല്‍ സെക്രട്ടറി എം തങ്കദുരൈ, നേതാക്കളായ ശാന്തി ഹരിദാസ്, ജി വിജയനന്ദ്, ഡി സൗന്തരാജ്, പി എ ജേക്കബ്, സി ആര്‍ സോമന്‍ എന്നിവര്‍ സംസാരിച്ചു.വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. 25 നടക്കുന്ന ഉപരോധ സമരം സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം സുജാത ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം എംഎം മണി, കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിക്കും.
What's Your Reaction?






