കട്ടപ്പനയിലെ ശനിയാഴ്ച പച്ചക്കറിച്ചന്ത പുനരാരംഭിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം
കട്ടപ്പനയിലെ ശനിയാഴ്ച പച്ചക്കറിച്ചന്ത പുനരാരംഭിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം

ഇടുക്കി: ശനിയാഴ്ചകളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കട്ടപ്പന പച്ചക്കറി ചന്ത പുനരാരംഭിക്കുവാ
ന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. പച്ചക്കറി ചന്തയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാവശ്യം നിരവധി തവണ ഉയര്‍ന്നുവന്നിരുന്നു. ചന്ത പ്രവര്‍ത്തിക്കുന്ന ഭാഗത്ത് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചശേഷം പ്രവര്‍ത്തനം ആരംഭിക്കും. അംബേദ്കര്‍-അയ്യങ്കാളി സ്മൃതി മണ്ഡപത്തിന്റെ മേല്‍ക്കുര നിര്‍മിച്ച് നവീകരിക്കാനും തീരുമാനമായി. നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തി അഞ്ചു പേരെ നിയമിക്കാനും തീരുമാനമെടുത്തു. നഗരസഭയില്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം പുനര്‍ലേലം ചെയ്യുന്നത് സംബന്ധിച്ചും കൗണ്‍സിലില്‍ ചര്‍ച്ച നടത്തി. യോഗത്തില്‍ 23 അജണ്ടകളാണ് ഉണ്ടായിരുന്നത്.
What's Your Reaction?






