രാജകുമാരി ഗവ. സ്‌കൂള്‍ വികസന പദ്ധതി: സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി
രാജകുമാരി ഗവ. സ്‌കൂള്‍ വികസന പദ്ധതി: സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി

ഇടുക്കി: രാജകുമാരി ഗവണ്‍മെന്റ് സ്‌കൂള്‍ വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതി സാഫല്യം 2025 ആദ്യ നറുക്കെടുപ്പ് നടത്തി. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ ഉഷാകുമാരി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാമാസവും ഓരോ നറുക്കെടുപ്പും 2026 ജനുവരിയില്‍ ബംബര്‍ നറുക്കെടുപ്പുമായാണ് പദ്ധതി വിഭാവനം ചെയ്തിരിയ്ക്കുന്നത.് കാര്‍ഷിക - തോട്ടം മേഖലയിലെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയമായ രാജകുമാരി ഗവ. സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചാണ് സാഫല്യം നടപ്പിലാക്കുന്നത്. നറുക്കെടുപ്പിന്റെ ഭാഗമായി സമ്മാന വിതരണവുമുണ്ട്. ഒന്നാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടറും രണ്ടാം സമ്മാനം ഫ്രിഡ്ജും മൂന്നാം സമ്മാനം ഒരു ഗ്രാം സ്വര്‍ണനാണയമടക്കം നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കെ ജെ സിജു മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് സ്മിത പൗലോസ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ റെജിമോള്‍ തോമസ്, ഹയര്‍ സെക്കന്‍ണ്ടറി പ്രിന്‍സിപ്പല്‍ ഷിബി എ സി, എച്ച്എം ഇന്‍ചാര്‍ജ് സ്വപ്ന സുകുമാര്‍, പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ പ്രതിനിധി റോയി സ്റ്റീഫന്‍, വ്യാപാരി വ്യവസായി പ്രതിനിധി പി കെ പീതാംബരന്‍, എം എസ് നസീറ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






