കന്യാസ്ത്രീകളുടെ അറസ്റ്റ്: കോണ്‍ഗ്രസ് കരിമ്പനില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
കന്യാസ്ത്രീകളുടെ അറസ്റ്റ്: കോണ്‍ഗ്രസ് കരിമ്പനില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

ഇടുക്കി: ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ മിഷനറിമാരെ ജാമ്യമില്ല വകുപ്പ് ചുമത്തി ജയിലില്‍ അടച്ച നടപടിയില്‍ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. കരിമ്പനില്‍ കെപിസിസി നിര്‍വാഹക സമിതിയംഗം എ പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. മോദി ഭരണത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യ തല കുനിക്കേണ്ട ഗതികേടിലാണെന്ന് അദേഹം കുറ്റപ്പെടുത്തി. വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി പി സലിം അധ്യക്ഷനായി. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി പി ഡി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡികെടിഎഫ് ജില്ല പ്രസിഡന്റ് അനില്‍ ആനിയ്ക്കനാട്ട്, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാലി ബാബു, റിന്‍സി സിബി, ശശികല രാജു, സണ്ണി മാത്യു, ബാബു ജോര്‍ജ്, ടിന്റു സുബാഷ്, ടി ജെ കുര്യന്‍, കെ ഗോപി, ആലിസ് ജോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






