കട്ടപ്പന ഡിപ്പോയില്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍: ദീര്‍ഘദൂര ബസുകളുടെ ടിക്കറ്റ് നേരിട്ടെത്തി ബുക്ക് ചെയ്യാം
കട്ടപ്പന ഡിപ്പോയില്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍: ദീര്‍ഘദൂര ബസുകളുടെ ടിക്കറ്റ് നേരിട്ടെത്തി ബുക്ക് ചെയ്യാം

ഇടുക്കി: കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോയില്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ തുറന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് അസൗകര്യമുള്ളവരെ സഹായിക്കാനാണ് നേരിട്ടെത്തി ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ദീര്‍ഘദൂര സര്‍വീസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഹൈറേഞ്ചിലെ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതോടെയാണ് റിസര്‍വേഷന്‍ കൗണ്ടര്‍ ഡിപ്പോയില്‍ ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ സേവനം ലഭ്യമാണ്. ഫോണ്‍: 04868- 252333.
What's Your Reaction?