എഴുകുംവയല്‍ സായംപ്രഭ ഹോമില്‍ കണ്ണട വിതരണം
എഴുകുംവയല്‍ സായംപ്രഭ ഹോമില്‍ കണ്ണട വിതരണം

കട്ടപ്പന : നെടുങ്കണ്ടം പഞ്ചായത്തും വിവിധ സംഘടനകളും ചേര്‍ന്ന് എഴുകുംവയല്‍ സായംപ്രഭ ഹോമില്‍ കണ്ണടയും ശ്രവണ സഹായിയും സൗജന്യമായി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍ അധ്യക്ഷനായി. 62 പേര്‍ക്ക് കണ്ണടയും 12 പേര്‍ക്ക് ശ്രവണ സഹായിയും നല്‍കി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സുരേഷ് പള്ളിയാടി, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സഹദേവന്‍, എം എസ് മഹേശ്വരന്‍, വിജയലക്ഷ്മി ഇടമന, എഴുകുംവയല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് സാബു മണിമലക്കുന്നേല്‍, പഞ്ചായത്ത് സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, ശോഭന വിജയന്‍, ജോണി പുതിയാപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






