ധര്‍ത്തി ആഭാ ജനജാതീയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍: സംസ്ഥാനതല ഉദ്ഘാടനം കുമളിയില്‍ 

ധര്‍ത്തി ആഭാ ജനജാതീയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍: സംസ്ഥാനതല ഉദ്ഘാടനം കുമളിയില്‍ 

Nov 15, 2024 - 23:52
 0
ധര്‍ത്തി ആഭാ ജനജാതീയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍: സംസ്ഥാനതല ഉദ്ഘാടനം കുമളിയില്‍ 
This is the title of the web page

ഇടുക്കി: ധര്‍ത്തി ആഭാ ജനജാതീയ ഗ്രാം ഉത്കര്‍ഷ് അഭിയാന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കുമളി മന്നാന്‍ നഗര്‍ സാംസ്‌കാരിക നിലയത്തില്‍ പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി  അഡ്വ. ജോര്‍ജ്ജ് കുര്യന്‍ വിശിഷ്ടാതിഥിയായി. ആദിവാസി വിഭാഗത്തെ വികസിത സമൂഹമാക്കി മാറ്റുന്നതിനുള്ള ഊര്‍ജിത ശ്രമമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. ആദിവാസി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിനായി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എം.പി. അധ്യക്ഷനായി. വാഴൂര്‍ സോമന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഊര് മൂപ്പന്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തില്‍  വയനാട്, പാലക്കാട്, കാസര്‍ഗോഡ്, ഇടുക്കി എന്നീ ജില്ലകളാണ് പദ്ധതിയിലുള്‍പ്പെടുന്നത്. 89 പട്ടിക വര്‍ഗ ഗ്രാമങ്ങള്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം,വിദ്യാഭ്യാസം,  ഉപജീവനമാര്‍ഗം എന്നിങ്ങനെ നാല് മേഖലകളിലായി സമഗ്രവികസനമാണ് പദ്ധതിയുടെ ലക്ഷ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow