ഉപ്പുതറ ഒമ്പതേക്കറിലെ അനധികൃത പാറ ഖനനത്തിന് റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ
ഉപ്പുതറ ഒമ്പതേക്കറിലെ അനധികൃത പാറ ഖനനത്തിന് റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കര്‍ അമ്പലമേട്ടിലെ അനധികൃത പാറ ഖനനത്തിന് റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. പീരുമേട് ഡപ്യൂട്ടി തഹസീല്‍ദാര്‍ , ഉപ്പുതറ വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങിയ റവന്യു സംഘം വ്യാഴാഴ്ച ഉച്ചയോടെ സ്ഥലത്തെത്തി ക്ഷേത്രം ഭാരവാഹികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. പാറ ഖനനം നടത്തിയതില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും, പൊലീസില്‍ പരാതിയും നല്‍കുമെന്ന് വില്ലേജ് അധികൃതര്‍ വ്യക്തമാക്കി. പാറ ഖനനത്തിന് ഉപയോഗിച്ചിരുന്ന ഹിറ്റാച്ചി അടക്കമുള്ള സാമഗ്രികള്‍ റവന്യു അധികൃതര്‍ എത്തുന്നതിന് മുമ്പ് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. അനധികൃതമായി പാറ പൊട്ടിച്ചുകടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഉന്നത രാഷ്ട്രീയ- ഉദ്യോഗസ്ഥ ബന്ധമുള്ള സംഘമാണ് പാറ ഖനനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇവര്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാറ ക്വാറികള്‍ ഉണ്ടെന്നും ആക്ഷേപമുണ്ട്.
What's Your Reaction?






