ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി
ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി

ഇടുക്കി: ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. തിരുനാള്‍ 12 ന് സമാപിക്കും. വികാരി ഫാ: ഡൊമിനിക് കാഞ്ഞിരത്തിനാല്‍ കൊടിയേറ്റി. മരിച്ചവരുടെ ഓര്‍മദിനമായ 10ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും സെമിത്തേരി വെഞ്ചിരിപ്പും, വാഹന വെഞ്ചിരിപ്പും നടക്കും. 11ന് വൈകിട്ട് 4ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഉപ്പുതറ കുരിശടിയിലേക്ക് പ്രദിക്ഷണവും തുടര്‍ന്ന് ആകാശവിസ്മയവും നടക്കും. 12ന് രാവിലെ 10ന് വിശുദ്ധ കുര്‍ബാന ഉച്ചയ്ക്ക് 1ന് സ്‌നേഹവിരുന്ന്. രാത്രി 7.30ഓടെ നടക്കുന്ന ഗാനമേളയോടുകൂടി തിരുനാളിന് സമാപനം. വികാരി ഫാ: ഡൊമിനിക് കാഞ്ഞിരത്തിനാല്‍, അസിസ്റ്റന്റ് വികാരി ഫാ: വര്‍ഗീസ് പൊട്ടുകുളം, കൈക്കാരന്മാരായ അരുണ്‍ പൊടിപാറ, സണ്ണി പാറയില്‍ , ഷിനോജ് പാഴിയാങ്കല്‍ ,ജോയി പുളിമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






