വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയ്ക്ക് അഭിമാനമായി രോഹിത്തും സജ്ഞയ് റാമും
വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയ്ക്ക് അഭിമാനമായി രോഹിത്തും സജ്ഞയ് റാമും

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വണ്ടിപ്പെരിയാര്‍ ഗവ. ഹൈസ്‌ക്കൂളിന് അഭിമാനമായി രോഹിത്തും സജ്ഞയ് റാമും. തമിഴ്‌വിഭാഗം പ്രസംഗമത്സരത്തില്‍ രോഹിത്ത് എ ഗ്രേഡും നാടോടി നൃത്തത്തില്‍ സജ്ഞയ് റാം എ ഗ്രേഡും കരസ്ഥമാക്കി. തമിഴ് വിഭാഗത്തിലെ മത്സരങ്ങളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് പങ്കെടുക്കാന്‍ അവസരം. സംസ്ഥാനതല മത്സരത്തില്‍ വിജയം നേടാനായതില്‍ സന്തേഷമുണ്ടെന്ന് രോഹിത് പറഞ്ഞു. തോട്ടം തൊഴിലാളികളുടെ മകനായി ജനിച്ച തനിക്ക് വിജയം കൈവരിക്കാന്‍ പ്രോത്സാഹനം നല്‍കിയ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും നേട്ടം സമര്‍പ്പിക്കുന്നതായി സജ്ഞയ് പറഞ്ഞു. തോട്ടം മേഖലയുടെ അഭിമാനമായി മാറിയ ഇരുവരെയും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് അനുമോദിച്ചു.
What's Your Reaction?






