അന്യാര്‍തൊളുവില്‍ ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി അറസ്റ്റില്‍
അന്യാര്‍തൊളുവില്‍ ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ഇടുക്കി: ഹാഷിഷ് ഓയിലുമായി യുവാവിനെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കമ്പിവളപ്പില്‍ അഷ്‌കര്‍(24) ആണ് അന്യാര്‍തൊളു നിര്‍മലാപുരത്ത് പിടിയിലായത്. 105 ഗ്രാം ഹാഷിഷ് ഓയില്‍ ഇയാളുടെ പക്കല്‍നിന്ന് പിടിച്ചെടുത്തു. കമ്പംമെട്ട് എസ്‌ഐ വര്‍ഗീസ് ജോസഫ്, എസ്.സി.പി.ഒ. തോമസ് സി ജി, സിപിഒ റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






