പാലാ സെന്റ് തോമസ് കോളേജ് എന്‍എസ്എസ് യൂണിറ്റ് മേരികുളത്ത് ശുചീകരണം നടത്തി
പാലാ സെന്റ് തോമസ് കോളേജ് എന്‍എസ്എസ് യൂണിറ്റ് മേരികുളത്ത് ശുചീകരണം നടത്തി
ഇടുക്കി: പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം മേരികുളത്ത് ശുചീകരണയജ്ഞം നടത്തി. റോഡിന്റെ ഇരു സൈഡിലെയും കാടുകള്‍ വെട്ടിത്തെളിക്കുകയും, ശുചീകരിക്കുകയും ചെയ്തു. പാലാ സെന്റ് തോമസ് ഓട്ടോണോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഏഴുദിന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ചാണ് ശുചീകരണം നടത്തിയത്. വിദ്യാര്‍ഥികളില്‍ സാമൂഹിക ബോധം വളര്‍ത്തുകയെന്നതാണ് ലക്ഷ്യമെന്ന് പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ പ്രിന്‍സി ഫിലിപ്പ് പറഞ്ഞു. ജീവിതത്തെ നശിപ്പിക്കുന്ന ലഹരിപദാര്‍ത്ഥങ്ങളെ ഉപേക്ഷിക്കുന്നതിനും നല്ല ശീലങ്ങള്‍ പുലര്‍ത്തുന്നതിനുവേണ്ടിയുള്ള സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയേഴ്‌സിന്റെ ബോധവല്‍ക്കരണ റാലിയും ഫ്‌ളാഷ് മോബും നടത്തി. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ,് ഡോ. ആന്റോ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

