തോപ്രാംകുടി ക്ഷീരോല്‍പാദക സംഘത്തില്‍ ഓണം ആഘോഷിച്ചു
തോപ്രാംകുടി ക്ഷീരോല്‍പാദക സംഘത്തില്‍ ഓണം ആഘോഷിച്ചു

ഇടുക്കി: തോപ്രാംകുടി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി ബോണസ് വിതരണവും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍ ചടങ്ങും നടത്തി. ഓണോത്സവ് 2025 വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് പായസവിതരണവും നടത്തി. സംഘം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം എബി തോമസ്, പഞ്ചായത്തംഗങ്ങളായ ടെറീസ രാരിച്ചന്‍, ബിജുമോന്‍ വടക്കേക്കര, റോണിയോ എബ്രഹാം, സനില വിജയന്‍, ലൈലാ മണി, തോപ്രാംകുടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് തെക്കേല്‍, കട്ടപ്പന മില്‍മ മാനേജര്‍ ബോബി പി എ, ക്ഷീരവികസന വകുപ്പ് ഡി ഓ അഞ്ചുമോള്‍ ജേക്കബ്, സംഘം സെക്രട്ടറി ഷാജി തോമസ് എന്നിവര്‍ സംസാരിച്ചു. ഭരണസമിതിയംഗങ്ങളായ ടോമി സെബാസ്റ്റ്യന്‍, ജോയി ജേക്കബ്, സന്തോഷ് കുമാരന്‍, പ്രസാദ് കെ ആര്‍, ആല്‍ബിന്‍ ആന്റണി, ജോസ് ബിനി ടോമി, ഷെജിന്‍ റോബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






