ചക്കുപള്ളം പളിയകുടി ട്രൈബെല്‍ നഗറില്‍ അണക്കര സ്പൈസസ് സിറ്റി റോട്ടറി ക്ലബ് ഓണകിറ്റുകള്‍ വിതരണം ചെയ്തു
ചക്കുപള്ളം പളിയകുടി ട്രൈബെല്‍ നഗറില്‍ അണക്കര സ്പൈസസ് സിറ്റി റോട്ടറി ക്ലബ് ഓണകിറ്റുകള്‍ വിതരണം ചെയ്തു
ഇടുക്കി: ചക്കുപള്ളം പളിയകുടി ട്രൈബെല്‍ നഗറില്‍ അണക്കര സ്പൈസസ് സിറ്റി റോട്ടറി ക്ലബ് ഓണകിറ്റുകള്‍ വിതരണം ചെയ്തു. ഊരുമൂപ്പന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി ജെ രാജപ്പന്‍ കിറ്റുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. 1500 രൂപ വിലവരുന്ന കിറ്റുകളാണ് നല്‍കിയത്. റോട്ടറി ക്ലബ് ഇന്ത്യയില്‍ സാമൂഹ്യ സേവനരംഗത്ത് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് വി ജെ രാജപ്പന്‍ പറഞ്ഞു. പളിയക്കുടി നഗറില്‍ അണക്കര സ്പൈസസ് സിറ്റി റോട്ടറി ക്ലബ് നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. റോട്ടറി ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര് മൂപ്പന്‍ നന്ദി പറഞ്ഞു. അണക്കര യൂണിറ്റ് പ്രസിഡന്റ് റെജി മാത്യു നരിമറ്റം അധ്യക്ഷനായി. സെക്രട്ടറി ബിബിന്‍ വര്‍ഗീസ്, ട്രഷറര്‍ ഷിനോജ് പി ജി, ട്വിങ്കിള്‍, ജോര്‍ജ് തേനമാക്കല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പായസവിതരണവും നടത്തി.
What's Your Reaction?

