ലിന്‍സി ടീച്ചറിന്റെ ഓണസമ്മാനം : നിര്‍ധനനായ വിദ്യാര്‍ഥിക്ക് നിര്‍മിച്ച വീടിന്റെ താക്കോല്‍ തിരുവോണത്തിന് കൈമാറും
ലിന്‍സി ടീച്ചറിന്റെ ഓണസമ്മാനം : നിര്‍ധനനായ വിദ്യാര്‍ഥിക്ക് നിര്‍മിച്ച വീടിന്റെ താക്കോല്‍ തിരുവോണത്തിന് കൈമാറും
ഇടുക്കി: നിര്‍ധനനായ വിദ്യാര്‍ഥിക്ക് ഓണസമ്മാനമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ നല്‍കുകയാണ് മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളിലെ ലിന്‍സി ടീച്ചര്‍. വെള്ളിയാഴ്ച രാവിലെ 8ന് കുടുംബത്തിന് താക്കോല്‍ കൈമാറും. തിരുവോണ -അധ്യാപക ദിനമായ 5നാണ് ലിന്‍സി ടീച്ചര്‍ തന്റെ ക്ലാസിലെ വിദ്യാര്‍ഥിക്ക് ഓണസമ്മാനം നല്‍കുന്നത്. മുരിക്കാട്ടുകുടി ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രൈമറി വിഭാഗം അധ്യാപികയും, ലബ്ബക്കട കൊച്ചുപറമ്പില്‍ സെബാസ്റ്റ്യന്റെ ഭാര്യയുമായ ലിന്‍സി ജോര്‍ജ് നിര്‍മിച്ചുനല്‍കുന്ന പത്താമത്തെ വീടിന്റെ താക്കോല്‍ ദാനമാണ് വെള്ളിയാഴ്ച കോഴിമലയില്‍ നടക്കുന്നത്. ഏഴരലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചത്. ക്യാന്‍സര്‍ ബാധിച്ച് മാതാവിനെ നഷ്ടപ്പെട്ട വിദ്യാര്‍ഥി പ്രായാധിക്യവും രോഗബാധിതനുമായ വല്യപ്പനും കിടപ്പുരോഗിയായ വല്യമ്മയ്ക്കുമൊപ്പം ചോര്‍ന്നൊലിക്കുന്ന മണ്‍കട്ട വീട്ടിലാണ് കഴിയുന്നത്. ഇവരുടെ ദുരവസ്ഥ അധ്യാപകരായ ടി സി വിജിയും, ലിന്‍സി ജോര്‍ജും ഭവനസന്ദര്‍ശനത്തിനിടെ മനസിലാക്കുകയും ഇക്കാര്യം ലിന്‍സി ടീച്ചറിനെ അറിയിക്കുകയുമായിരുന്നു. അമേരിക്കയിലെ ചിക്കാഗോയില്‍ താമസിക്കുന്ന വൈക്കം സ്വദേശികളായ റീത്ത - ആന്റണി ജോര്‍ജ് ദമ്പതികളുടെ മകള്‍ എമി ജോര്‍ജിന്റെ സഹായത്താലാണ് വീടിന്റെ നിര്‍മാണം സാധ്യമായത്. എമി നിര്‍ധനരായവര്‍ക്കുവേണ്ടി നിര്‍മിക്കുന്ന മൂന്നാമത്തെ വീടാണിത്.
What's Your Reaction?

