പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുവയസുകാരന്‍ സുമനസുകളുടെ സഹായം തേടുന്നു
പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുവയസുകാരന്‍ സുമനസുകളുടെ സഹായം തേടുന്നു
ഇടുക്കി: ശരീരത്തില്‍ ചൂടുവെള്ളം വീണ് 80% പൊള്ളലേറ്റ രണ്ട് വയസുകാരന്റെ തുടര്‍ചികിത്സക്കായി സുമനസുകളുടെ സഹായം തേടി മാതാപിതാക്കള്‍. പുളിയന്‍മല ഹേമക്കടവ് പാറയ്ക്കല്‍ വീട്ടില്‍ ശരണ്‍-കവിത ദമ്പതികളുടെ മകന്‍ ഹരീഷാണ് പാലാ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒക്ടോബര്‍ 9നാണ് സംഭവം. ഇതുവരെയുള്ള ചികിത്സയ്ക്കായി 20ലക്ഷം രൂപ ചെലവായി. തുടര്‍ ചികിത്സയ്ക്ക് ഇനി 15 ലക്ഷം രൂപകൂടി വേണം. ഓട്ടോറിക്ഷ തൊഴിലാളിയായ ശരണിന് ഇത്രയും വലിയ തുക കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സഹായ നിധി രൂപീകരിച്ചത്. ശനിയാഴ്ചയാണ് ഓപ്പറേഷന്‍ പറഞ്ഞിരിക്കുന്നത്. ഹരീഷിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍
NAME : SARAN R
ACCOUNT NUMBER: 10730100281591
IFSC CODE : FDRL00010703 എന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കാവുന്നതാണ്.
What's Your Reaction?

