വാഗമണ്ണില്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍: മാനത്ത് മായാജാലം തീര്‍ത്ത് സാഹസികര്‍
വാഗമണ്ണില്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍: മാനത്ത് മായാജാലം തീര്‍ത്ത് സാഹസികര്‍

ഇടുക്കി: സാഹസികര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും വാഗമണ്ണില്‍ ആഘോഷദിനങ്ങളാണ്. പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ ആകാശത്ത് സാഹസികത കൊണ്ട് മായാജാലങ്ങള്‍ കാട്ടുന്ന വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ കാണാന്‍ ആയിരങ്ങളാണ് എത്തുന്നത്. വര്‍ഷങ്ങളായി പാരാഗ്ലൈഡിങ് നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് മത്സരമായി സംഘടിപ്പിക്കുന്നത്. സ്പോട്ട് ലാന്‍ഡിങ് അറ്റ് ടോപ്പ് ലാന്‍ഡിങ് സ്പോട്ട് എന്ന വിഭാഗത്തില്‍ വിദേശികളും സ്വദേശികളുമായ 75 പൈലറ്റുമാര്‍ മത്സരിക്കുന്നു. രാജ്യത്ത് പാരാഗ്ലൈഡിങ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൈലമറ്റുമാരും പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, നേപ്പാള്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 8 സാഹസികരും പങ്കെടുക്കുന്നു.
വിജയികള്‍ക്ക് യഥാക്രമം 1.5 ലക്ഷം, ഒരുലക്ഷം, 50,000 എന്നിങ്ങനെയാണ് സമ്മാനത്തുക. പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ക്കുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച് കൃത്യമായി പരിശീലനം പൂര്‍ത്തിയാക്കിയവരെയും പൈലറ്റ് ഇന്‍ഷൂറന്‍സ്, പാരാഗ്ലൈഡിങ് അസോസിയേഷന്‍ അംഗത്വം എന്നിവ നേടിയവരെയുമാണ് പരിഗണിക്കുന്നത്. വ്യാഴാഴ്ച മന്ത്രി പി എ മുഹമ്മദ് റിയാസാണ് മേള ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച സമാപിക്കും.വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. ടോപ് ലാന്‍ഡിങ്ങിന് രാജ്യത്തെ ഏറ്റവും അനുയോജ്യമായ സ്ഥലം വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ ഹില്‍സ്റ്റേഷനാണെന്ന് അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് പറഞ്ഞു.
What's Your Reaction?






