മനു കെ ജോണ്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
മനു കെ ജോണ്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി മനു കെ ജോണ്‍ സ്ഥാനമേറ്റു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. എല്‍ഡിഎഫ് ധാരണ പ്രകാരം വൈസ് പ്രസിഡന്റ് പദവി, 38 മാസം കേരള കോണ്‍ഗ്രസ് എമ്മിനും, 22 മാസം സിപിഐക്കുമാണ്. കേരള കോണ്‍ഗ്രസ് പ്രതിനിധി ജോമോന്‍ വെട്ടികാലയില്‍ രാജിവച്ച സ്ഥാനത്തേക്കാണ് സിപിഐ പ്രതിനിധി മനു കെ ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്ത് അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കട്ടപ്പന എ ഇ ഒ -പി ജെ സേവ്യര്‍ വരണാധികാരിയായിരുന്നു. പഞ്ചായത്തംഗം ഡി ബിനു - വൈസ് പ്രസിഡന്റായി മനു ജോണിന്റെ പേര് നിര്‍ദ്ദേശിച്ചു. പഞ്ചായത്തംഗം ജോമോന്‍ വെട്ടിക്കാലായില്‍ പിന്‍താങ്ങുകയും ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി പി രമേഷ് കുമാര്‍ ,എച്ച് സി -സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ നിന്നും പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു.
What's Your Reaction?






