എല്‍ഡിഫ് കട്ടപ്പന നോര്‍ത്ത് മേഖല കണ്‍വന്‍ഷന്‍ വെള്ളയാംകുടിയില്‍
എല്‍ഡിഫ് കട്ടപ്പന നോര്‍ത്ത് മേഖല കണ്‍വന്‍ഷന്‍ വെള്ളയാംകുടിയില്‍

ഇടുക്കി: രാജ്യത്തിന്റെ മതനിരപേക്ഷതയുടെ കഴുത്തുഞെരിക്കുന്ന നിയമ ഭേദഗതിയാണ് പൗരത്വ നിയമ ഭേദഗതിയെന്ന് എല്‍ ഡി എഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ.കെ ശിവരാമന്‍. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം കട്ടപ്പന നോര്‍ത്ത് മേഖലാ കണ്‍വന്‍ഷന്‍ വെള്ളയാംകുടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര ഭാരതത്തെ വിഭജിക്കുന്ന നിയമമാണിത്.അതുകൊണ്ടാണ് കേരളം ഇത് നടപ്പാക്കാന്‍ പറ്റില്ലെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് ഷാജി കൂത്തോടി അധ്യക്ഷനായി. കെ.പി.സുമോദ്, വി.ആര്‍ സജി, വി.ആര്‍ ശശി, മനോജ് എം.തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം രാജന്‍കുട്ടി മുതുകുളം പ്രസിഡന്റായും കെ പി സുമോദ് സെക്രട്ടറിയായും ഷാജി കൂത്തോടി ട്രഷററായും 101 അംഗ മേഖലാ കമ്മിറ്റി രൂപീകരിച്ചു.വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി പി.വി സുരേഷ്, ഫൈസല്‍ ജാഫര്‍, സനീഷ് മോഹനന്‍, ദേവസ്യ പീറ്റര്‍, ബെന്നി കല്ലൂപുരയിടം, സജീവ് വര്‍ഗീസ്, ഷാജി പാലത്തിനാല്‍, ബെന്നി കുര്യന്‍, ധന്യ അനില്‍ എന്നിവരെയും തിരഞ്ഞെടുത്തു.
What's Your Reaction?






