കാഞ്ചിയാര്‍ എഫ്എച്ച്‌സിയില്‍ ഞായറാഴ്ച ഒ പി ആരംഭിച്ചു
കാഞ്ചിയാര്‍ എഫ്എച്ച്‌സിയില്‍ ഞായറാഴ്ച ഒ പി ആരംഭിച്ചു

ഇടുക്കി: കാഞ്ചിയാര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഞായറാഴ്ച ദിവസങ്ങളില്‍ ഒ.പി ആരംഭിച്ചു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 9മുതല്‍ വൈകിട്ട് 6വരെ സേവനം ലഭ്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഐപിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ പറഞ്ഞു. കുടുംബാരോഗ്യകേന്ദ്രത്തെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുവേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടത്തിവരുന്നതെന്ന് പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍ പറഞ്ഞു. നിലവില്‍ 5 ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്. പുതിയതായി തുടങ്ങിയ ഞായറാഴ്ച ഒ.പിയും ചേര്‍ത്ത് 6 ഡോക്ടര്‍മാരുടെ സേവനം ഇനിമുതല്‍ ലഭ്യമാകും. ഐ പി യുടെ സേവനംകൂടി തുടങ്ങി മികച്ച നിലവാരമുള്ള ആശുപത്രിയാക്കി കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റാനാണ് പഞ്ചായത്തിന്റെ തീരുമാനം.
What's Your Reaction?






