അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് സന്ദര്‍ശകര്‍ കൂടി: ഹോം ഗാര്‍ഡിനെ നിയമിക്കണമെന്ന് നാട്ടുകാര്‍
അയ്യപ്പന്‍കോവില്‍ തൂക്കുപാലത്ത് സന്ദര്‍ശകര്‍ കൂടി: ഹോം ഗാര്‍ഡിനെ നിയമിക്കണമെന്ന് നാട്ടുകാര്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ ഹോംഗാര്‍ഡുകളെ നിയമിക്കണമെന്നാവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. അവധി ദിനങ്ങളില്‍ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 40 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ 60ലേറെ പേര്‍ കയറുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന അയ്യപ്പന്‍കോവില്‍ പുരാതന ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നിരവധിപ്പേര്‍ ഇവിടേയ്‌ക്കെത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അടിയന്തരമായി വരും ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുവേണ്ടി ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും ഹോംഗാര്‍ഡുകളെ നിയമിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






