ഡല്‍ഹി തെരഞ്ഞെടുപ്പിലെ ബിജെപി വിജയം: കട്ടപ്പന മണ്ഡലം കമ്മിറ്റി വിജയാഘോഷം നടത്തി
ഡല്‍ഹി തെരഞ്ഞെടുപ്പിലെ ബിജെപി വിജയം: കട്ടപ്പന മണ്ഡലം കമ്മിറ്റി വിജയാഘോഷം നടത്തി

ഇടുക്കി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കട്ടപ്പന മണ്ഡലം കമ്മിറ്റി. 27 വര്‍ഷത്തിനുശേഷമാണ് ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുന്നത്. പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയുമാണ് പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവച്ചത്. കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ.സുജിത് ശശി ആദ്യക്ഷനായി. ബിജെപി ദേശീയ സമിതിയംഗം ശ്രീ നഗരി രാജന്‍, കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടത്തിന് മധുരം നല്‍കിയാണ് തുടക്കം കുറിച്ചത്. ജിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, കെ. കുമാര്‍, പി എന്‍ പ്രസാദ്, സുരേഷ് കുഴികാട്ട്, പി എന്‍ സുരേഷ്, രാജു ചാണകപ്പാറ, സി കെ ശശി, ഷാജി നെല്ലിപറമ്പന്‍, അനൂപ് ശശി, മഹേഷ് കുമാര്‍ സി എം ,രാഹുല്‍ സുകുമാരന്‍,പി എസ് ശ്രീഹരി,ജിജു മോനായി,ജയദേവന്‍, ഗൗതം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






