നത്തുകല്ലില്‍ ഗാഡിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
നത്തുകല്ലില്‍ ഗാഡിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ഇടുക്കി: കട്ടപ്പന നത്തുകല്ല് ഏഴാം വാര്‍ഡില്‍ ഗാഡിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ സൗമ്യ ഐ എസ്, ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍ പേഴ്സണ്‍ രത്നമ്മ സൂരേന്ദ്രന്‍ അധ്യക്ഷയായി. കട്ടപ്പന വെട്ടിക്കുഴക്കവല സാംസ്‌കാരിക നിലയത്തിന്റെ പരിസരമാണ് ശുചീകരിച്ചത്. റോഡിന് വശങ്ങളില്‍ വളര്‍ന്ന് നിന്ന കാടും വെട്ടിമാറ്റി. സ്നേഹിത സര്‍വീസ് പ്രൊവൈഡര്‍ മായ വി ആര്‍, മുന്‍ കൗണ്‍സിലര്‍ ലൗലി ഷാജി, ലിസി ജോണി, മായ ബിജു, ബീന സുധീര്‍, അഞ്ചു ബിനോയി, ബീന ഷാജി, ജെസി റെജി, ബാലസഭാ കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
.
What's Your Reaction?






