വെള്ളയാംകുടിയില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു
വെള്ളയാംകുടിയില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ 155 -ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി സംഗമം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ മാര്‍ഗദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് വര്‍ഗീയതക്കെതിരെ പോരാടുവാന്‍ നാം പ്രാപ്തരാകണമെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. വാര്‍ഡ് പ്രസിഡന്റ് ടോമി പാറക്കല്‍ അധ്യക്ഷനായി. ഡിസിസി അംഗം ജോയി ആനിത്തോട്ടം, പ്രശാന്ത് രാജു, ടോമി പുളിമൂട്ടില്‍, ജിനോഷ് കളത്തുക്കുളങ്ങര, ലിജോ പേരാലുങ്കല്‍, അപ്പച്ചന്‍ ചാവക്കാലയില്‍, ഷിബു തറപ്പേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






