കട്ടപ്പനയുടെ സംസ്‌കാരിക കൂട്ടായ്മയായ 'കല' രൂപീകരിച്ചു
കട്ടപ്പനയുടെ സംസ്‌കാരിക കൂട്ടായ്മയായ 'കല' രൂപീകരിച്ചു

ഇടുക്കി: കട്ടപ്പനയുടെ കലാ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ കല എന്ന പേരില്‍ രൂപീകരിച്ചു. പ്രസ് ക്ലബ് ഹാളില്‍ ജില്ലയിലെ മുതിര്‍ന്ന സാഹിത്യകാരന്‍മായ കാഞ്ചിയാര്‍ രാജന്‍, കെ.ആര്‍ രാമചന്ദ്രന്‍, സുഗതന്‍ കരുവാറ്റ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കലയും കാലവും എന്ന വിഷയത്തില്‍ അധ്യാപകനും എഴുത്തുകാരനായ ഡോ. ഫൈസല്‍ മുഹമ്മദ് സാംസ്‌കാരിക പ്രഭാഷണം നടത്തി. കല ചെയര്‍മാന്‍ മോബിന്‍ മോഹന്‍ അധ്യക്ഷനായി. നോവലിസ്റ്റ് പുഷ്പമ്മ,യുവകലാ സാഹിതി സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പൗലോസ്, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി ടി.ബി ശശി, ദര്‍ശന പ്രസിഡന്റ് ഷാജി ചിത്ര, നാടക് ജില്ലാ സെക്രട്ടറി ആര്‍.മുരളീധരന്‍, സംഗീത നാടക അക്കാദമി കേന്ദ്ര കലാ സമിതി സെക്രട്ടറി എസ്.സൂര്യലാല്‍, കല ജനറല്‍ സെക്രട്ടറി അഡ്വ.വി. എസ് ദീപു, കല എക്‌സിക്യൂട്ടീവ് അംഗം ടി.കെ വാസു, കല സെക്രട്ടറി വിപിന്‍ വിജയന്‍, എം.സി ബോബന്‍,ജി.കെ പന്നാംകുഴി,സിന്ധു സൂര്യ, പ്രിന്‍സ് ഓവേലില്‍,ദിവ്യ സജി, അജീഷ് തായില്യം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.
What's Your Reaction?






