അണക്കര- ചക്കുപള്ളം റോഡില്‍ കുഴികള്‍: നാട്ടുകാര്‍ക്ക് ദുരിതയാത്ര
അണക്കര- ചക്കുപള്ളം റോഡില്‍ കുഴികള്‍: നാട്ടുകാര്‍ക്ക് ദുരിതയാത്ര

ഇടുക്കി: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഒട്ടകത്തലമേട്ടിലേക്കുള്ള അണക്കര- ചക്കുപള്ളം റോഡ് തകര്‍ന്ന് തരിപ്പണമായി. റൂട്ടിലെ പ്രധാന ജങ്ഷനായ മാങ്കവലയില്‍ ടാറിങ് തകര്‍ന്ന് രൂപപ്പെട്ട വന്‍ ഗര്‍ത്തങ്ങള്‍ മഴ പെയ്തതോടെ വെള്ളക്കെട്ടുകളായി. യാത്രാക്ലേശം രൂക്ഷമായതോടെ കാല്‍നട, വാഹനയാത്രികര്‍ ബുദ്ധിമുട്ടുന്നു. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന, ചക്കുപള്ളം പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണിത്. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി.
ഗര്‍ത്തങ്ങളില്‍ പതിച്ച് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും മറ്റ് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതും പതിവായി. ചക്കുപള്ളം പഞ്ചായത്തില്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിനാല്‍ നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്. അടുത്തിടെ മാങ്കവലയില്‍നിന്ന് അണക്കര വരെയുള്ള ഭാഗം ടാര്‍ ചെയ്തിരുന്നു. ഈ റൂട്ടിലും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ യുഡിഎഫും നാട്ടുകാരും പ്രതിഷേധിച്ചു.
What's Your Reaction?






