ജെ. പി. എം. കോളേജിൽ വിജയത്തിളക്കം
ജെ. പി. എം. കോളേജിൽ വിജയത്തിളക്കം

ഇടുക്കി: കാഞ്ചിയാർ ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിന് സർവ്വകലാശാല കലോത്സവത്തിൽ വിജയത്തിളക്കം. ഒന്നാംവർഷ ബി. കോം. കോ-ഓപ്പറേഷൻ വിദ്യാർത്ഥിനി രേഷ്മ ആർ. തമിഴ് ഉപന്യാസമത്സരത്തിൽ എ ഗ്രേഡോടുകൂടി രണ്ടാംസ്ഥാനവും ഒന്നാംവർഷ ബി. എ. ഇംഗ്ലീഷ് വിദ്യാർത്ഥിനി ജെനിയ വിജയൻ ഇംഗ്ലീഷ് ചെറുകഥാരചനയിൽ എ ഗ്രേഡോടുകൂടി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര, പ്രിൻസിപ്പൽ ഡോ. ജോൺസൺ വി.,വൈസ് പ്രിൻസിപ്പൽ, ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ, ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ , കോളേജ് യൂണിയൻ അഡ്വൈസർ അഖിൽ കുമാർ എം. എന്നിവർ വിജയികളെ അനുമോദിച്ചു .
What's Your Reaction?






