അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കമ്പിളി പുതപ്പ് വിതരണം ചെയ്തു
അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കമ്പിളി പുതപ്പ് വിതരണം ചെയ്തു

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കമ്പിളി പുതപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. 60 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളെ ഓരോ വാര്‍ഡില്‍ നിന്നും അപേക്ഷകള്‍ വഴി തെരഞ്ഞെടുത്ത് 2025-26 സാമ്പത്തിക പദ്ധതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് കമ്പിളി പുതപ്പ് വിതരണം ചെയ്തത്. പഞ്ചായത്തംഗം ജോമോന്‍ വെട്ടിക്കാലയില്‍, സിജി കൊച്ചുമോന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പ്രോജക്ട് ഓഫീസര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കേഴ്‌സ് എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു.
What's Your Reaction?






