ദേവികുളത്ത് വീട്ടുമുറ്റത്ത് നീലക്കുറിഞ്ഞി പൂത്തു: ജോര്‍ജും കുടുംബവും ഹാപ്പി
ദേവികുളത്ത് വീട്ടുമുറ്റത്ത് നീലക്കുറിഞ്ഞി പൂത്തു: ജോര്‍ജും കുടുംബവും ഹാപ്പി

ഇടുക്കി: മൂന്നാറിലെ വീട്ടുമുറ്റത്ത് നീലവസന്തം തീര്‍ത്ത് നീലക്കുറിഞ്ഞി പൂത്തു. ദേവികുളം സ്വദേശി ജോര്‍ജിന്റെ വീട്ടില്‍ പരിപാലിച്ചുവരുന്ന ചെടിയിലാണ് പൂക്കള്‍ വിരിഞ്ഞത്. കഴിഞ്ഞ അഞ്ചുമുതലാണ് ചെടി പൂവിട്ടുതുടങ്ങിയത്. ഇപ്പോള്‍ നിരവധി പൂക്കളുണ്ട്. ഒക്ടോബര്‍ ആദ്യയാഴ്ചയോടെ ചെടി നിറയെ പൂക്കള്‍ വിരിയുമെന്നാണ് വീട്ടുകാര്‍ കരുതുന്നത്. 20 വര്‍ഷമായി ജോര്‍ജും കുടുംബവും നീലക്കുറിഞ്ഞി പരിപാലിച്ചുവരുന്നു. 2014ലും പൂക്കള്‍ വിരിഞ്ഞിരുന്നു. 2018ലാണ് മൂന്നാറില്‍ നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടത്. എന്നാല്‍ പ്രളയത്തില്‍ പൂക്കളെല്ലാം നശിച്ചു. പിന്നീട് വിവിധ വര്‍ഷങ്ങളില്‍ പല സ്ഥലങ്ങളിലായി കുറിഞ്ഞി പൂവിട്ടിരുന്നു. ഇത്തവണയും വിവിധ മേഖലകളില്‍ പൂത്തിട്ടുണ്ട്.
What's Your Reaction?






