കെ പി എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടിമര ജാഥ നടന്നു
കെ പി എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടിമര ജാഥ നടന്നു

ഇടുക്കി: അവകാശനിഷേധങ്ങൾക്കെതിരെ സമഗ്ര മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി കെ പി എസ് ടി എ 14 മുതൽ 17 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സമ്മേളനനഗരിയിൽ സ്ഥാപിക്കുന്ന കൊടിമരം വഹിച്ചുകൊണ്ടുള്ള ജാഥയ്ക്കാണ് ഉപ്പുതോട്ടിൽ തുടക്കം കുറിച്ചത്. ഉപ്പുതോട്ടിൽ ആരംഭിച്ച കൊടിമര ജാഥയോഗം യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ ജില്ലാ ചെയർമാൻ ജയ്സൺ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ മജീദ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ജോയി വെട്ടിക്കുഴി കൊടിമര ജാഥ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാമിന് കൊടിമരം കൈമാറി ജാഥയ്ക്ക് തുടക്കം കുറിച്ചു. അഡ്വ. കെ ബി സെൽവം, പി എ ഫ്രാൻസിസ്, ജോർജുകുട്ടി , എം വി സജി, ടി ജോസ്, കെ സുരേഷ് കുമാർ, ജോർജ് ജേക്കബ്, ജോബിൻ കളത്തിക്കാട്ടിൽ, ആറ്റിലി വി കെ, കെ ആർ ഉണ്ണികൃഷ്ണൻ നായർ, ജോയ് ആൻഡ്രൂസ്, സിബി കെ ജോർജ്, ജോസ് കെ സെബാസ്റ്റ്യൻ, ഗബ്രിയേൽ പി എ, ആനന്ദ് കോട്ടിരി, റെന്നി തോമസ്, ജയ്സൺ സ്കറിയ, ജിനോ മാത്യു, പ്രിൻസ് മാത്യു, ബിൻസ് ദേവസ്യ, ഡിന്റോ മോൻ ജോസ്, നൈജോ മാത്യു എന്നിവർ നേതൃത്വം നൽകി.
What's Your Reaction?






