രാജാക്കാട് ഗവ. സ്‌കൂളിന് പുസ്തകങ്ങള്‍ കൈമാറി രാജാക്കാട് റോട്ടറി ക്ലബ്
രാജാക്കാട് ഗവ. സ്‌കൂളിന് പുസ്തകങ്ങള്‍ കൈമാറി രാജാക്കാട് റോട്ടറി ക്ലബ്

ഇടുക്കി: രാജാക്കാട് റോട്ടറി ക്ലബ്, രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി. ക്ലബ് പ്രസിഡന്റ് സിനോജ് മാത്യു ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാര്‍ഥികളുംചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. വിദ്യാര്‍ഥികളിലെ വായനാശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പ്രമുഖരുടെ ജീവചരിത്രവും കഥകളും നോവലുകളും ശാസ്ത്ര, സാങ്കേതിക സംബന്ധമായ പുസ്തകങ്ങളുമാണ് നല്‍കിയത്. പ്രിന്‍സിപ്പല്‍ പ്രിയ, ഹെഡ്മാസ്റ്റര്‍ നബീസത്ത്, ക്ലബ് സെക്രട്ടറി കെ ജി രാജേഷ്, ഐപിപി മനോജ് ഫിലിപ്പ്, സി ആര്‍ ഷാജി, ക്ലബ് അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






