ജില്ലയിലെ ജീപ്പ് സഫാരി നിയന്ത്രണം: മോട്ടോര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കലക്ടറേറ്റ് മാര്‍ച്ച് 14ന്
ജില്ലയിലെ ജീപ്പ് സഫാരി നിയന്ത്രണം: മോട്ടോര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കലക്ടറേറ്റ് മാര്‍ച്ച് 14ന്

ഇടുക്കി : ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജീപ്പ് സഫാരിക്ക് കലക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മോട്ടോര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തിങ്കളാഴ്ച രാവിലെ 10ന് കലക്ടറേറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തും. എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജീപ്പ് സഫാരി നിരോധിച്ചത് സാധാരണക്കാരായ ഡ്രൈവര്‍മാരോടുള്ള വെല്ലുവിളിയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍, സെക്രട്ടറി കെ എസ് മോഹനന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജന്‍ എന്നിവര്‍ സംസാരിക്കും.
What's Your Reaction?






