ചെമ്മണ്ണാര്‍ ഗ്യാപ് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിട്ട് ഒരുവര്‍ഷം: നടപടിയെടുക്കാതെ അധികൃതര്‍
ചെമ്മണ്ണാര്‍ ഗ്യാപ് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിട്ട് ഒരുവര്‍ഷം: നടപടിയെടുക്കാതെ അധികൃതര്‍

ഇടുക്കി: ചെമ്മണ്ണാര്‍ ഗ്യാപ്‌റോഡിലെ രാജാക്കാട് ടൗണിനുസമീപം റോഡിന്റെ വശമിടിഞ്ഞ് അപകടാവസ്ഥയിലായിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ നടപടിയില്ല. റോഡിന്റെ മധ്യഭാഗത്തും നിലവില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. 30 അടിയിലേറെ ഉയരത്തില്‍ നിന്നാണ് റോഡിന്റെ വശമിടിഞ്ഞ് വീണത്. ഇതോടെ വാഹന ഗതാഗതം ഒരുവശത്ത് കൂടിയാക്കി ക്രമീകരിച്ചു. എന്നാല്‍ റോഡിലെ അപകട സാധ്യത ഒഴിവാക്കാനും സംരക്ഷണ ഭിത്തി നിര്‍മിച്ച് റോഗ് ഗതാഗതം സുഗമമാക്കാനും ആവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കുന്നില്ല. വാഹന ഗാതഗതം ഒരു വശത്തുകൂടി ക്രമപ്പെടുത്തിയിരിക്കുന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. മഴ ശക്തമാകുന്ന സാഹചര്യമുണ്ടായാല്‍ ഇതും ഇടിഞ്ഞുവീഴാനുള്ള സാധ്യതയുണ്ട്. ഇത് പുനര്‍ നിര്‍മിക്കാത്തതിനാല്‍ പ്രതിഷേധവും ശക്തമാണ്.
What's Your Reaction?






