സ്വർണപ്പണയ ഉരുപ്പടികൾ മറിച്ചുവിറ്റും പണയപ്പെടുത്തിയും തട്ടിപ്പ്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജരായ വണ്ടിപ്പെരിയാർ സ്വദേശി അറസ്റ്റിൽ: തട്ടിയത് 50 ലക്ഷം രൂപ
സ്വർണപ്പണയ ഉരുപ്പടികൾ മറിച്ചുവിറ്റും പണയപ്പെടുത്തിയും തട്ടിപ്പ്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജരായ വണ്ടിപ്പെരിയാർ സ്വദേശി അറസ്റ്റിൽ: തട്ടിയത് 50 ലക്ഷം രൂപ
ഇടുക്കി: അണക്കരയില്‍ സ്വര്‍ണ്ണം പണയപ്പെടുത്തി പലരില്‍ നിന്ന് അമ്പത് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ബാങ്ക് മാനേജര്‍ വണ്ടന്‍മേട് പൊലീസിന്റെ പിടിയില്‍. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ഇടപറമ്പില്‍ രാജേഷ് ഇ ആര്‍ ആണ് പിടിയിലായത്. ഇയാളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാജേഷ് 2009 മുതല്‍ മാനേജരായി ജോലി ചെയ്തിരുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ അണക്കര ബ്രാഞ്ചിലാണ് വന്‍ തട്ടിപ്പ് നടത്തിയത്. പുതിയ മാനേജര്‍ ജോലിയില്‍ പ്രവേശിച്ചതോടെ തട്ടിപ്പ് പുറത്താകുകയും തുടര്‍ന്ന് സോണല്‍ മാനേജര്‍ വണ്ടന്‍മേട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലാകുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ബാങ്കില്‍ പണയം വെക്കാന്‍ എത്തിയ നിരവധി പേരുടെ പക്കല്‍നിന്ന് പണവും സ്വര്‍ണ ഉരുപ്പടികളും കൈപ്പറ്റി വ്യാജ രസീതും ഇയാള്‍ നല്‍കിയിരുന്നു. ഉരുപ്പടികള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചതായും വില്‍പന നടത്തിയതായും പൊലീസ് കണ്ടെത്തി. പുറ്റടിയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍ഡിയല്‍ ഗ്രാമീണ്‍ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 7 പവന്‍ സ്വര്‍ണം കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനുശേഷമേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിക്കൂ. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു, കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം വണ്ടന്‍മേട് എസ്എച്ച്ഒ ഷൈന്‍കുമാര്‍ എ, എസ്‌ഐമാരായ ബിനോയി എബ്രഹാം, പ്രകാശ് ഡി, എസ്‌സിപിഒമാരായ ജയന്‍ എന്‍, ജയ്‌മോന്‍ ആര്‍, കൃഷ്ണ കുമാര്‍, അഭിലാഷ് ആര്‍, സിപിഒമാരായ രാജേഷ് മോന്‍ ഡി, ബിനുമോന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
What's Your Reaction?

