കട്ടപ്പനയില്‍ ഓണാഘോഷം പൊടിപൊടിക്കും: കട്ടപ്പനയോണം 26 മുതല്‍: സാംസ്‌കാരിക ഘോഷയാത്രയും കലാപരിപാടികളും
കട്ടപ്പനയില്‍ ഓണാഘോഷം പൊടിപൊടിക്കും: കട്ടപ്പനയോണം 26 മുതല്‍: സാംസ്‌കാരിക ഘോഷയാത്രയും കലാപരിപാടികളും
ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷനും കട്ടപ്പന പൗരാവലിയും വിവിധ സാംസ്‌കാരിക സംഘടനകളുംചേര്‍ന്ന് 'കട്ടപ്പനയോണം' എന്ന പേരില്‍ 26 മുതല്‍ കട്ടപ്പനയില്‍ വിപുലമായ ഓണാഘോഷം നടത്തും. 26ന് അത്തംനാളില്‍ വൈകിട്ട് നാലിന് നഗരത്തില്‍ വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ടൗണ്‍ഹാള്‍ പരിസരത്ത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പുലികളിയും വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും അണിനിരക്കും. സാംസ്‌കാരിക സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനാകും. എം എം മണി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ് ഓണസന്ദേശവും നല്‍കും. നഗരസഭാധ്യക്ഷ ബീന ടോമി സംസാരിക്കും. തുടര്‍ന്നുള്ള ഒമ്പത് ദിവസങ്ങളില്‍ വിവിധ കലാപരിപാടികളും മത്സരങ്ങളും നടക്കും. ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ഓണോത്സവത്തിന്റെ ഭാഗമായി സമ്മാന കൂപ്പണുകള്‍ വിതരണം ചെയ്യും. നറുക്കെടുപ്പില്‍ വിജയികള്‍ക്ക് യഥാക്രമം ഒരുലക്ഷം, 50,000, 25000 രൂപ സമ്മാനമായി നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, വൈസ് പ്രസിഡന്റ് ബൈജു വെമ്പേനി, എച്ച്എംടിഎ സെക്രട്ടറി എം കെ ബാലചന്ദ്രന്‍, എ കെ ഷിയാസ്, സിജോ എവറസ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?

