കട്ടപ്പന കല്ലുകുന്ന് സ്മാര്‍ട്ട് അങ്കണവാടി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
കട്ടപ്പന കല്ലുകുന്ന് സ്മാര്‍ട്ട് അങ്കണവാടി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന കല്ലുകുന്നില്‍ പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നത് അങ്കണവാടികളില്‍ നിന്നാണ്. അതിനാല്‍ തന്നെ അങ്കണവാടികളെ മികച്ചതാക്കി മാറ്റിയാല്‍ കുട്ടികളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കാന്‍ പറ്റുമെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം കല്ലുകുന്ന് കുടിവെള്ള പദ്ധതിക്കായി വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ ഏറ്റെടുത്ത സ്ഥലവും തുകയും ഗുണഭോക്താവിന് കൈമാറി.
അങ്കണന്‍വാടികളില്‍ എത്തിച്ചേരുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസത്തിനും ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ ഒരുക്കുന്നത്. പഠനമുറി വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോറും, ഇന്‍ഡോര്‍ പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ.ബെന്നി അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ സിജോമോന്‍ ജോസ്, ധന്യ അനില്‍, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, രതീഷ് വരകുമല, എംസി ബിജു, സിജോ എവറസ്റ്റ്, പ്രദീപ് എസ് മണി , അനിത റെജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






