ഭൂനിയമഭേദഗതി: കര്‍ഷകരെ വഞ്ചിക്കാന്‍ കൂട്ടുനില്‍ക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്‍ കര്‍ഷകരോട് മാപ്പ് പറയണം : അഡ്വ. ഇ എം ആഗസ്തി
ഭൂനിയമഭേദഗതി: കര്‍ഷകരെ വഞ്ചിക്കാന്‍ കൂട്ടുനില്‍ക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്‍ കര്‍ഷകരോട് മാപ്പ് പറയണം : അഡ്വ. ഇ എം ആഗസ്തി
ഇടുക്കി: ചട്ടഭേദഗതിയുടെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നഗരസഭ മിനിസ്റ്റേഡിയത്തില്‍ എഐസിസി അംഗം അഡ്വ: ഇ എം അഗസ്തി ഉദഘാടനം ചെയ്തു. ഭൂപതിവ് നിയമഭേദഗതി ചട്ടത്തിന് മന്ത്രിസഭ അഗീകരം നല്‍കിയതോടെ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന സര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും അവകാശവാദം യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. മലയോര ജനതയെ കൊള്ളയടിക്കാനുള്ള സുവര്‍ണാവസരമായി ഭൂനിയമ ഭേദഗതിയെ സര്‍ക്കാര്‍ മാറ്റി. ചട്ടഭേദഗതി നടപ്പാക്കിയ സര്‍ക്കാരിന് കുഴലൂതുന്ന ഇടുക്കിയില്‍ നിന്നുള്ള മന്ത്രിക്ക് ഭൂനിയമ നിയമത്തേക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയില്ലെന്നും മലയോര കര്‍ഷകരെ വഞ്ചിക്കാന്‍ കൂട്ടുനില്‍ക്കുന്ന മന്ത്രി കര്‍ഷക ജനതയോട് മാപ്പ് പറയണമെന്നും അഡ്വ: ഇ എം അഗസ്തി അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചട്ടഭേദഗതിയുടെ പകര്‍പ്പ് കത്തിച്ചു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍, നേതാക്കളായ ജോസ് മുത്തനാട്ട്, ജോയി ആനിത്തോട്ടം, ഷാജി വെള്ളംമാക്കല്‍, സിബി പാറപ്പായി, എ എം സന്തോഷ്, പ്രശാന്ത് രാജു, റൂബി വേഴമ്പത്തോട്ടം, സണ്ണി ചെറിയാന്‍, ബിജു പൊന്നോലി, സി എം തങ്കച്ചന്‍, ജോസ് ആനക്കല്ലില്‍, പി എസ് മേരിദാസന്‍, സി കെ സരസന്‍, പൊന്നപ്പന്‍ അഞ്ചപ്ര, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, റിന്റോ വേലനാത്ത്, ഷാജന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?