റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും 19ന്

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും 19ന്

Jul 17, 2026 - 17:10
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും 19ന്
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും 19ന് വൈകിട്ട് 5ന് വള്ളക്കടവ് സിബീസ് ഗാര്‍ഡനില്‍ നടക്കും. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഇലക്ട് ഡോ. സി എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഷിബു പോള്‍ പ്രസിഡന്റായും ബിനോയി അഗസ്റ്റ്യന്‍ സെക്രട്ടറിയായും ജിത്ത് ജോസഫ് ട്രഷറര്‍ ആയും അഖില്‍ വിശ്വനാഥന്‍ ജിജിആര്‍ ആയും ചുമതലയേല്‍ക്കും. പിഡിജി രാജമോഹന്‍ നായര്‍, എംഡി നോബി, അസിസ്റ്റന്റ് ഗവര്‍ണര്‍ മനോജ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ അതിഥികളാകും.
പുതുതായി ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, യുവജനക്ഷേമം എന്നീ മേഖലകള്‍ക്ക് പ്രധാന്യം നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കും. കൂടാതെ, ഭവന നിര്‍മാണം, ഡയാലിസിസ് ധനസഹായം, 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ എന്നീ പദ്ധതികളും നടപ്പാക്കും.
കഴിഞ്ഞവര്‍ഷം ഭവനനിര്‍മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരോഗ്യമേഖലയ്ക്കുമുള്ള സഹായങ്ങള്‍ തുടങ്ങിയവ വിജയികരമായി നടപ്പാക്കിയതിന് മികച്ച ക്ലബ്ബായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മുരിക്കാശേരി സ്‌നേഹമന്ദിരത്തില്‍ നടപ്പാക്കിയ പേപ്പര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റിന് രാജ്യാന്തര അംഗീകാരവും ലഭിച്ചിരുന്നു. ഈവര്‍ഷം പേപ്പര്‍ നിര്‍മാണ യൂണിറ്റിന് വാഹനവും കൈമാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അഖില്‍ വിശ്വനാഥന്‍, സന്തോഷ് ദേവസ്യ, പി എം ജെയിംസ്, ജിത്ത് ജോസഫ്, ജിതിന്‍ കൊല്ലംകുടി, ജോസ് ഫ്രാന്‍സിസ്, ജോസുകുട്ടി പൂവത്തുംമൂട്ടില്‍, ജോസ് കുര്യാക്കോസ്, ഷിബു പോള്‍, ജിന്‍സ് മാനുവല്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow