നെടുങ്കണ്ടത്ത് സമ്മര്‍ സ്പോര്‍ട്സ് സ്‌കൂള്‍ തുടങ്ങി
നെടുങ്കണ്ടത്ത് സമ്മര്‍ സ്പോര്‍ട്സ് സ്‌കൂള്‍ തുടങ്ങി
ഇടുക്കി: നെടുങ്കണ്ടം സ്പോര്‍ട്സ് അസോസിയേഷനും പഞ്ചായത്തും ചേര്‍ന്ന് സമ്മര്‍ സ്പോര്‍ട്സ് സ്‌കൂള്‍ ആരംഭിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തില്‍ ദേശീയ ജൂഡോ മത്സരങ്ങളില്‍ മെഡല്‍ ജേതാക്കളായ നന്ദന പ്രസാദ്, ഗോഡ്‌വിന്‍ പി ബിനോയി, പി എ അമൃത, സന്ദീപ് ഷാജി, അര്‍ജുന്‍ അജികുമാര്‍ എന്നിവരെ ആദരിച്ചു. മെയ് 30 വരെ നടക്കുന്ന പരിപാടിയില്‍ 5 മുതല്‍ 18 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഫുട്ബോള്‍, ജൂഡോ, അത്ലറ്റിക്സ് എന്നിവയില്‍ പരിശീലനം നല്‍കും. പഞ്ചായത്ത് സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ രാവിലെ 7 മണി മുതല്‍ 9:30 വരെയാണ് പരിശിലനം. കുട്ടികളിലെ കായിക അഭിരുചികള്‍ വളര്‍ത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പിന് ശേഷം താല്‍പര്യമുള്ളവര്‍ക്ക് തുടര്‍ പരിശിലന സൗകര്യവും ഒരുക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷനായി. യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷാജിമോന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍, എന്‍എസ്എ ചെയര്‍മാന്‍ ടി എം ജോണ്‍, ജില്ലാ ജൂഡോ അസോസിയേഷന്‍ പ്രസിഡന്റ് പികെ ഷാജി, ലയണ്‍സ് ക്ലബ് റീജിയണല്‍ ചെയര്‍മാന്‍ റെജി വരകുകാലായില്‍, ദീപ്തി മരിയ, എം സുകുമാരന്‍, എം എന്‍ ഗോപി, റെയ്‌സണ്‍ പി ജോസഫ്, അനൂപ് എസ് ചന്ദ്രന്‍, സൈജു ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.
What's Your Reaction?